TOPICS COVERED

മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു പിള്ളയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സിനിമാപ്രേമികള്‍ക്കും കുടുംബ പ്രക്ഷകര്‍ക്കും ഏറ്റവും പ്രയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാരംഗത്ത് ഏറെ നാളുകളായി സജീവമാണ് നടി. ക്യാമറാമാന്‍ സുജിത്ത് വാസുദേവിനെയായിരുന്നു താരം വിവാഹം ചെയ്തിരുന്നത്. എന്നാല്‍, അടുത്തിടെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു. 

മഞ്ജു പിള്ളയുടെയും സുജിത്തിന്‍റെയും ഏക മകളാണ് ദയ സുജിത്ത്. ദയയും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ താരമാണ്. ഇറ്റലിയില്‍ ഫാഷന്‍ ഡിസൈനിംഗ് പൂര്‍ത്തികരിച്ച് വന്ന താരപുത്രി ഇപ്പോള്‍ ആക്ടിങ് വര്‍ക് ഷോപ്പും കാര്യങ്ങളുമൊക്കെയായി മുന്നോട്ടു പോകുന്നു. യൂട്യൂബ് ചാനലുമായി സോഷ്യല്‍  ഇടത്തും സജീവമാണ് ദയ. 

പുതിയ വീഡിയോയിൽ അമ്മയ്‌ക്കൊപ്പം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ദയ. കുട്ടിയുടെ കല്യാണ കാര്യങ്ങളെ കുറിച്ച് മിണ്ടിപ്പോകരുത്. ആദ്യം അവൾ ഒരു ജോലി വാങ്ങട്ടെ, എന്നിട്ട് കല്യാണം ഒക്കെ ആലോചിക്കാം എന്നായിരുന്നു ദയയുടെ വിവാഹക്കാര്യത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മഞ്ജു പിള്ളയുടെ മറുപടി. 

പ്രാര്‍ത്ഥിച്ച് കിട്ടിയ മകളാണ് ദയയെന്നും മഞ്ജു പിള്ള വീഡിയോയില്‍ പറയുന്നുണ്ട്. എനിക്കി പെണ്‍കുഞ്ഞുങ്ങളെയാണ്  കൂടുതല്‍ ഇഷ്ടം. ഞാന്‍ ഡെലിവറി സമയത്ത് പ്രാര്‍ത്ഥിച്ചിരുന്നത് പെണ്‍കുഞ്ഞ് ആയിരിക്കണേ എന്നാണ്. അങ്ങനെ പ്രാര്‍ത്ഥിച്ച് കിട്ടിയ സന്താനമാണ് ദയ. എന്തുകൊണ്ടാണ് എന്നറിയില്ല സിനിമയില്‍ എനിക്കി കിട്ടിയത് മുഴു‌വന്‍ ആണ്‍കുട്ടികളെയാണ്. ആണ്‍ കുട്ടികളാണ് എനിക്കി കൂടുതല്‍ ക്ളോസ്. വളരെ ക്ളോസ് ആയിട്ടുള്ള ഒരുപാട് കുട്ടികള്‍ ഉണ്ട്. എന്നും മഞ്ജു പിള്ള പറഞ്ഞു.

ENGLISH SUMMARY:

Manju Pillai is a popular Malayalam actress. She recently shared details about her daughter Daya's future plans, focusing on her career before marriage.