TOPICS COVERED

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഹണിമൂൺ ആഘോഷിച്ച് മീര നന്ദൻ. ബീച്ച് വെക്കേഷനാണ്‌ മീര തിരഞ്ഞെടുത്തത്. ഹണിമൂണ്‍ ചിത്രങ്ങൾ പങ്കുവച്ചപ്പോൾത്തന്നെ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു. ബീജ് പേസ്റ്റൽ നിറത്തിലുള്ള വസ്ത്രമാണ് മീര ധരിച്ചത്.'ഹണിമൂൺ അല്പം വൈകിയാലും ഒരു നഷ്ടബോധവും ഇല്ല' എന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പം മീര പങ്കുവച്ചിട്ടുണ്ട്

കിഴക്കൻ ആഫ്രിക്കയിലെ സീഷെല്‍സ് ദ്വീപിലാണ്‌ മീര നന്ദനും ഭർത്താവ് ശ്രീജുവും ഹണിമൂണ്‍ ആഘോഷിക്കുന്നത്. വിവാഹശേഷം ഹണിമൂണിന് സമയമില്ല, തങ്ങൾ രണ്ടുപേരും ജോലിത്തിരക്കിലാണെന്ന് മീര പറഞ്ഞിരുന്നു. 2024 ജനുവരിയില്‍ ആയിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം.

ENGLISH SUMMARY:

Meera Nandan recently celebrated her honeymoon a year after her wedding. She chose the Seychelles for her belated honeymoon with her husband Sreeju.