സിനിമാ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ബാലചന്ദ്ര മേനോന് സൗഹൃദ കൂട്ടായ്മയുടെ സ്നേഹാദരം. മലയാളത്തിന്‍റെ പ്രിയ താരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ളവർ ബാലചന്ദ്ര മേനോന് ആശംസ നേരാനെത്തി.
നടനായും സംവിധായകനായുമെല്ലാം അമ്പതാണ്ട് മിന്നിത്തിളങ്ങിയ പ്രതിഭയ്ക്ക് ആദരമർപ്പിച്ച് സുഹൃത്തുക്കൾ. മലയാളത്തിൻ്റെ പ്രിയ താരങ്ങൾ ഒന്നിച്ച വേദി. റോസ് ദി ഫാമിലി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിലാണ് ടഗോർ തിയറ്ററിൽ ആദരം ഒരുക്കിയത് .