നടന്‍ ഹരീഷ് കണാരനില്‍ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ പ്രതികരണവുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ നേരത്തെ രംഗത്ത് എത്തിയിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന തന്‍റെ ചിത്രമായ റേച്ചലിന്‍റെ റിലീസിന് ശേഷം പറയാനുള്ളതെല്ലാം പറയാം എന്നാണ് ബാദുഷ പറഞ്ഞത്. ഒരാഴ്ചത്തെ അവധിയില്‍ കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നല്‍കുന്നില്ലെന്നാണ് ഹരീഷിന്‍റെ പരാതി. നാലു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നും തനിക്കു വന്ന സിനിമകള്‍ ബാദുഷ മുടക്കിയെന്നും ഹരീഷ് ആരോപിച്ചിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാദുഷയുടെ മകള്‍ ഷിഫ ബാദുഷ. .വാപ്പി കടം വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അത് തിരിച്ച് കൊടുക്കുമെന്നും സിനിമയായതിനാല്‍ തന്നെ റോളിങ് നടക്കുന്നുണ്ടെന്നും ഷിഫ പറയുന്നു. ഇതിന്‍റെ പേരില്‍ തന്‍റെ ഇന്‍സ്റ്റാ പേജില്‍ തെറിവിളിച്ചിട്ട് കാര്യമില്ലെന്നും ഷിഫ പറയുന്നു.
ഷിഫയുടെ വാക്കുകള്‍
‘വാപ്പിയോട് ഞാന്‍ ചോദിച്ചു എന്താണ് പ്രശ്നമെന്ന്, വീട്ടിലെ കാര്യം അറിഞ്ഞ് വളരണമെന്നാണ് വാപ്പി പറയാറ്, വാപ്പിയായിട്ട് അത് പൊതുജനത്തോട് പറയും. വാപ്പി കള്ളനാണെന്ന് പറഞ്ഞ് എന്‍റെ അടുത്ത് വരുന്നവരോട് വാപ്പി ആരെയും പറ്റിച്ചിട്ടില്ല, ഒരു വശം മാത്രം കേട്ടിട്ടാണ് സൈബര്‍ ആക്രമണം. പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ എന്‍റെ വാപ്പി ബാദുഷ കൊടുത്തിരിക്കും, പ്രൊഡ്യൂസര്‍ ബാദുഷയുടെ മോളെന്ന് അറിയപ്പെടാന്‍ എനിക്ക് ആഗ്രഹമില്ല, വാപ്പിയുടെ പേര് പറഞ്ഞ് എന്‍റെ കമന്‍റ് ബോക്സില്‍ തുള്ളരുത്’