പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിലുള്ള സാമ്പത്തിക തർക്കം സിനിമ മേഖലയിൽ വലിയ ചർച്ചയായിരുന്നു. തന്നിൽ നിന്നും വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകിയില്ലെന്നായിരുന്നു ഹരീഷിന്റെ ആരോപണം.

ഹരീഷ് കണാരന് ഏഴ് ലക്ഷം രൂപയാണ് ഇനി കൊടുക്കാനുള്ളതെന്നും ബാങ്ക് ഡീറ്റൈൽസുണ്ടെന്നും നിയമപരമായിട്ടാകും അക്കാര്യം തീരുമാനിക്കുകയെന്നും ബാദുഷ പറഞ്ഞിരുന്നു.

എന്നാൽ ബാദുഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അടുത്തിടെ വന്ന കമന്റുകൾ വൈറലായിരുന്നു, ബട്ട് ക്യാഷ്?' എന്ന കമന്റുകളാണ് നിറഞ്ഞത്. ഇപ്പോഴിതാ അത്തരം കമന്റുകൾ പി.ആർ വർക്കിന്റെ ഭാഗമായി വരുന്നതാണെന്നാണ് ബാദുഷ പറയുന്നത്. ഇമെയിലിൽ അയക്കുന്നതിന് പകരം ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കമന്റ് ഇട്ടാൽ എന്തെങ്കിലുമൊക്കെ കിട്ടുമെന്നും പരിഹാസത്തോടെ ബാദുഷ പറയുന്നു. 

ബാദുഷയുടെ വാക്കുകള്‍

‘ഇന്നലെ രാത്രി ഇസ്രേയിലില്‍ നിന്നും വിളിച്ചിരുന്നു. മെയിലിലും വാട്‌സ് ആപ്പിലും അയക്കരുത്, അതുകൊണ്ട് എനിക്ക് ഗുണമില്ല. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ആയിരുന്നുവെങ്കില്‍ എന്തെങ്കിലും കിട്ടും. ചെലവെക്കെ അതിലങ്ങ് പോകും’

ENGLISH SUMMARY:

The financial dispute between production controller N M Badusha and actor Harish Kanaran has become a significant talking point in the Malayalam film industry. Badusha is reportedly responding to recent social media comments questioning the payment of dues, suggesting they are part of a PR effort.