തമിഴ് സിനിമാ താരങ്ങള്‍ക്കു പിന്നാലെ മലയാളം സൂപ്പര്‍ താരങ്ങളും ഒന്നിച്ചുള്ള എഐ ചിത്രം വൈറലാകുന്നു. ഒരു നാടന്‍ ചായക്കടയ്ക്കു മുന്‍പില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുനിന്ന് ചായ കുടിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ എഐ ചിത്രമാണ് വൈറലാകുന്നത്.
ഓണ്‍ലൈന്‍ പീപ്സ് എന്ന എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലാണ് ചിത്രം പങ്കുവച്ചത്. മോഹന്‍ലാല്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കുന്നതും ബാക്കിയെല്ലാവരും ചുറ്റും നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. എന്നാല്‍ എഐ സൃഷ്ടിയില്‍ ജയറാമിനും സുരേഷ് ഗോപിക്കും ഉയരം കുറഞ്ഞുപോയെന്നും ദിലീപിനു ഉയരം കൂടിയെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. കേന്ദ്രമന്ത്രിയെ നിര്‍ത്താതെ ബെഞ്ചില്‍ ഇരുത്താമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ തമിഴ് സൂപ്പര്‍ താരങ്ങളുടെ എഐ ചിത്രവും വൈറലായിരുന്നു. നഗരത്തിലൂടെ മുണ്ടുമുടുത്ത് നടക്കുന്ന ചിത്രങ്ങളാണ് കണ്ടത്. രജനികാന്ത്, കമല്‍ഹാസന്‍, അജിത്,വിജയ്, സൂര്യ, ശിവകാര്‍ത്തികേയന്‍ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളാണ് വൈറലായത്.