ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഇപ്പോൾ പുറത്ത് ഒരു യുദ്ധം നടക്കുകയാണെന്നും ആര് ജയിക്കും എന്ന് അറിയില്ലെന്നും. മനുഷ്യർ ജയിക്കണം എന്നാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.

‘സിനിമ ചർച്ചകളിലും തർക്കങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. ചിലർ ജയിക്കും ചിലപ്പോൾ 2 കൂട്ടരും തോൽക്കും. ഇപ്പോഴും പുറത്ത് ഒരു യുദ്ധം നടക്കുകയാണ്. ആര് ജയിക്കും എന്ന് അറിയില്ല. മനുഷ്യർ ജയിക്കണം എന്നാണ് ആഗ്രഹം’ മമ്മൂട്ടി പറഞ്ഞു.

അതേ സമയം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടി കടുപ്പിച്ച് ഇറാൻ. അമേരിക്കയുടെ പോർ വിമാന വാഹിനി കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണിൽ നാല് മിസൈലുകൾ പതിച്ചു. ജുഫയിർ മേഖല ലക്ഷ്യമാക്കി ഡ്രോണുകൾ വിന്യസിച്ചു. ദുബായ് ഇന്റർനാഷണൽ സിറ്റിയിലും ഡ്രോൺ ആക്രമണം നടത്തി. ഇതിനിടെ ഇറാൻ സ്ഥാനപതിയെ സൗദി അറേബ്യ വിളിച്ചുവരുത്തി. കുവൈത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചതായും 32 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ENGLISH SUMMARY:

Mammootty has responded to the Iran-Israel conflict, expressing a desire for humanity to win. Speaking at the inauguration of T. V. Chandran's 50 years in cinema event, he acknowledged the ongoing war and the uncertainty of its outcome, emphasizing his wish for people to emerge victorious.