vilayath-1-

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ' നാളെ തിയേറ്ററുകളിൽ. സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. 

ഡബിൾ മോഹനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമായെത്തുന്ന 'വിലായത്ത് ബുദ്ധ'യിൽ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളുണ്ട്.

ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ശ്രദ്ധേയ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖ‌‍ര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പ്രൊമോഷൻസ്: 10 ജി മീഡിയ

ENGLISH SUMMARY:

Vilayath Buddha, starring Prithviraj Sukumaran, is releasing in theaters soon. The film is based on G.R. Indugopan's novel and directed by Jayan Nambiar.