prithviraj-01
  • എമ്പുരാനുശേഷം ശേഷം ആദ്യമായി മനസുതുറന്ന് പൃഥ്വിരാജ്
  • 'പറയുന്നത് സത്യസന്ധമെങ്കിൽ ആരെയും ഭയപ്പെടേണ്ടതില്ല'
  • ‘സോഷ്യൽ മീഡിയ ചിലർ ആയുധമാക്കുന്നു’

‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കുശേഷം ഇതാദ്യമായി നിലപാട് തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ്. തന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നതെന്നും എമ്പുരാന്റെ തിരക്കഥ നായകനടനോടും നിർമാതാവിനോടും പറഞ്ഞുകേൾപ്പിച്ചിരുന്നുവെന്നും പൃഥ്വിരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. തനിക്ക് രാഷ്ട്രീയം പറയണമെങ്കിൽ സോഷ്യൽ മീഡിയയിലാകാം. താൻ പറയുന്നത് സത്യസന്ധമാണെങ്കിൽ ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പ്രതികരിച്ചു.

സോഷ്യൽ മീഡിയ ചിലർ ആയുധമാക്കുന്നുവെന്ന് നടൻ പൃഥ്വിരാജ്. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞാൽ ചിലർ വില്ലനും മറ്റുചിലർ നായകനുമാക്കും. രണ്ടും അപകടമായതിനാൽ അവിടെ അഭിപ്രായം പറയാതിരിക്കലാണ് ശരിയെന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

അബദ്ധങ്ങൾ ആഘോഷിക്കുന്ന ആൾക്കൂട്ട മനോഭാവത്തിനെതിരെ പൃഥ്വിരാജ്. അധികാരത്തിലിരിക്കുന്നവരും തന്റെ സഹപ്രവർത്തകരും ഉൾപ്പെടെ ഈ ആൾക്കൂട്ട ആക്രമണത്തിന് ഇരകളാണ്. കരഞ്ഞുകൊണ്ട് ഇക്കാര്യം തന്നോട് പറഞ്ഞവരുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആക്രമിക്കുന്നവർ, ചെയ്യുന്നത് ശരിയല്ലെന്ന് അറിഞ്ഞുകൊണ്ട് അതിൽ സന്തോഷം കണ്ടെത്തുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ENGLISH SUMMARY:

Actor Prithviraj clarifies his stance after the controversies surrounding Empuraan, stating that he is not in cinema to discuss politics and that the script was already shared with the lead actor and producer. He discusses social media being used as a weapon, the dangers of commenting on political issues, and the growing mob mentality that targets even those in power and within the film industry. Prithviraj highlights how people knowingly find joy in online attacks despite understanding their wrongdoing.