മഹേഷ് ബാബുവിനെയും പൃഥ്വിരാജിനെയും ഇതിഹാസതാരങ്ങളെന്ന് വിശേഷിപ്പിച്ച് പ്രിയങ്കാ ചോപ്ര. ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങളും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. രാജമൗലിയുടെ വാരണാസിയുടെ ടൈറ്റിൽ പ്രഖ്യാപനത്തിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവെച്ചത്.
രുദ്ര എന്ന പേരിൽ മഹേഷ് ബാബു ആദ്യമായിപുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാരണസി’. പ്രിയങ്ക ചോപ്ര മന്ദാകിനി എന്ന കഥാപാത്രത്തെയും പൃഥ്വിരാജ് പ്രതിനായക കഥാപാത്രമായ കുംഭയെയുമാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന ഖ്യാതിയുമാണ് പടം എത്തുന്നത്.
" ഈ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം രാജമൗലിയുടെ ചിത്രത്തിൽ അഭിനയിക്കുന്നത് ഏറെ അഭിമാനമാണ്. റിലീസിന് ഒരു വർഷം മുൻപ്, രാജമൗലി സാറിനൊപ്പം, സിനിമ പ്രൊമോട്ട് ചെയ്യാൻ കഴിഞ്ഞത് സന്തോഷം നൽകുന്നു. അവരുടെ ആവേശം കാണുമ്പോൾ ശെരിക്കും അദ്ഭുതം തോന്നുന്നു. ഞങ്ങൾ നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരും. ജയ് ശ്രീ റാം." പ്രിയങ്കാ ചോപ്ര പറയുന്നു.
കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 2027-ലെ സംക്രാന്തിക്ക് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.