ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് സിനിമയിൽ നിർണായക വേഷത്തിൽ ബോളിവുഡ് നടി രവീണ ടണ്ടനും. 'മാ വന്ദേ'യിൽ മോദിയുടെ അമ്മയായ ഹീരാബെൻ മോദിയുടെ വേഷത്തിൽ രവീണ ടണ്ടൻ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ക്രാന്തി കുമാർ സി.എച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആണ് നരേന്ദ്ര മോദിയുടെ വേഷത്തിലെത്തുന്നത്. അമ്മയായ ഹീരാബെൻ മോദിയുമായുള്ള മോദിയുടെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും.
നരേന്ദ്രമോദിയുടെ ജീവിത യാത്രയെ ചിത്രീകരിക്കുന്ന 'മാ വന്ദേ' യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പറയുക. കുട്ടിക്കാലം മുതല്‍ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള നരേന്ദ്രമോദിയുടെ യാത്രയാണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുക. അമ്മ ഹീരാബെന്‍ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും.അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക വിഎഫ്എക്‌സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം ഒരുക്കുന്നത്.