മനോരമ മാക്സിൽ പുതിയ ഒറിജിനൽ സീരീസായ 'കപ്ലിംഗ്' നവംബർ 14 മുതൽ സംപ്രേക്ഷണം ചെയ്യും. പുതിയ തലമുറയുടെ സൗഹൃദങ്ങളെയും പ്രണയത്തെയും രസകരമായി അവതരിപ്പിക്കുന്ന ഒരു കോമഡി-റൊമാൻസ് വെബ് സീരീസാണ് കപ്ലിംഗ്.
ഉറ്റസുഹൃത്തുക്കളായ രണ്ട് പേരാണ് കേന്ദ്ര കഥാപാത്രങ്ങൾ. അതിൽ പെൺകുട്ടി അറേഞ്ച്ഡ് മാര്യേജിന് സമ്മതം മൂളുമ്പോൾ സുഹൃത്തായ ആൺകുട്ടിക്ക് ഉണ്ടാകുന്ന വൈകി വന്ന പ്രണയത്തിൻ്റെ തിരിച്ചറിവിലൂടെയാണ് കഥ വികസിക്കുന്നത്. ഒപ്പം, വിവാഹം കഴിക്കാൻ പോകുന്ന യുവാവ് കൂടി കേന്ദ്രബിന്ദുവായി കഥയിലേക്ക് എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ രസകരവും സങ്കീർണ്ണവുമാകുന്നു.
മഴവിൽ മനോരമയുടെയും മനോരമ ന്യൂസിൻ്റെയും എല്ലാ പരിപാടികളും സമ്പൂർണ്ണ മലയാളം OTT പ്ലാറ്റ്‌ഫോമായ മനോരമമാക്സിൽ ലഭ്യമാണ്. 450-ൽ അധികം ബ്ലോക്ക്‌ബസ്റ്റർ സിനിമകളും 20,000 മണിക്കൂറിലധികം വരുന്ന ആകർഷകമായ കണ്ടന്റുകളും ഉൾപ്പെടുന്ന ഒരു ബൃഹത്തായ ശേഖരമാണ് മനോരമമാക്സ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ഇന്നു തന്നെ മനോരമ മാക്സ് ഡൌൺലോഡ് ചെയ്യൂ, 24*7 നിങ്ങൾക്ക് ഇഷ്ടമുള്ള മലയാളം പരിപാടികൾ ആസ്വദിക്കൂ.