2021നും 2026നും ഇടയില്‍ പാലക്കാട്ടുകാര്‍ മൂന്ന് വട്ടമാണ് നിയമസഭാംഗത്തെ തിരഞ്ഞെടുക്കാന്‍ വേണ്ടി പോളിംഗ് ബൂത്തിലേക്ക് പോയത്. ഈ ആറുവര്‍ഷത്തിനിടയില്‍ എന്തായാലും 3 എംഎല്‍എമാരുണ്ടായി. മൂന്നുപേരും വ്യത്യസ്ത വ്യക്തികളാണ് എന്നുളള സവിശേഷതയുണ്ട്. 2024ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നുളള ഒരു യുവകോണ്‍ഗ്രസ് നേതാവ് പാലക്കാട്ട് വന്ന് യുഡിഎഫിനുവേണ്ടി മല്‍സരിച്ചു. യുഡിഎഫിനൊപ്പം തലേന്ന് വരെ ഉണ്ടായിരുന്ന ഒരാള്‍ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥിയായി മാറി. ഇതൊക്കെ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും കാര്യമാണെങ്കില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി വരുന്ന വ്യക്തി ഇവിടെ ഇതിനുമുന്‍പ് മല്‍സരിച്ചപ്പോഴാണ് ബിജെപി ഇവിടെ രണ്ടാം സ്ഥാനത്ത് വന്നത് എന്നുളള പ്രത്യേകത. ഇതെല്ലാം കൊണ്ടും പാലക്കാട് എന്ത് സംഭവിക്കും എന്നത് ആകാംക്ഷ സൃഷ്ടിക്കുന്നു. വോട്ട് കവല ഇന്ന് പാലക്കാട്.

ENGLISH SUMMARY:

Palakkad's political landscape is dynamic, with three different MLAs elected between 2021 and 2026, highlighting a unique electoral history. The upcoming elections in Palakkad are generating significant curiosity due to shifting alliances and the emergence of key candidates from major political fronts.