TOPICS COVERED

‘ആട് 3’ സിനിമയിൽ ഷാജി പാപ്പന്റെ ഗ്യാങ്ങിൽ നടൻ ഫുക്രുവും. സിനിമയുടെ പുതിയ ലൊക്കേഷൻ ചിത്രത്തിൽ ‘കുട്ടൻ മൂങ്ങ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹൻ ഇല്ല. പകരം ഫുക്രുവാണുള്ളത്. ‘വിന്നേഴ്സ് പോത്തുമുക്ക് 3.0’ എന്ന അടിക്കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവച്ചു.

ഫുക്രു പങ്കുവച്ച ചിത്രത്തിൽ ഷാജി പാപ്പൻ ലുക്കിൽ ജയസൂര്യയും അറയ്ക്കൽ അബുവിന്റെ ലുക്കിൽ സൈജു കുറുപ്പും പ്രധാന ആകർഷണമായുണ്ട്. അതേസമയം കുട്ടൻ മൂങ്ങ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. ‘മൂങ്ങ’യില്ലാത്ത എന്ത് വിന്നേഴ്സ് പോത്തുമുക്ക് എന്ന് ആരാധകർ ചോദിക്കുന്നു

മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ‘ആട് 3’ വലിയ ക്യാൻവാസിലാണ് എത്തുന്നത് എന്നാണ് സൂചന. ടൈം ട്രാവൽ ചിത്രമായാണ് ‘ആട് 3’ എത്തുന്നത് എന്ന് റിപ്പോർട്ടുണ്ട്. ഒരു എപിക്-ഫാന്റസി ചിത്രമായിരിക്കും ‘ആട് 3’ എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Aadu 3 news reveals Fukru joining Shaji Pappan's gang. The movie, directed by Midhun Manuel Thomas, is expected to be an epic-fantasy time-travel film.