nilaa-kaayum-mammootty

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കളങ്കാവല്‍' എന്ന ചിത്രത്തിലെ ആദ്യഗാനം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് മമ്മൂട്ടി.  ജിതിന്‍ കെ. ജോസാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'നിലാ കായും' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് യൂട്യൂബിലെത്തിയത്. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെല്‍സണും. ലിറിക്കല്‍ വീഡിയോ ഒരുക്കിയിരിക്കുന്നത് അന്ന റാഫിയാണ്. 

പഴയെ ഇളയ രാജ മ്യൂസിക് വൈബാണ് ഈ പാട്ടിനെന്നാണ് കമന്‍റുകളിലേറെയും. ഇതൊരു ട്രെൻഡ് സെറ്റിങ് സോങ് ആയി മാറുമെന്നും റീല്‍സ് ഒരുപാട് വരുമെന്നും പലരും കമന്‍റുകളില്‍ പറയുന്നുണ്ട്. ആദ്യ കേള്‍വിയില്‍ തന്നെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ആകര്‍ഷണമാണ് പാട്ടിന്‍റെ പ്രത്യേകത. മമ്മൂട്ടിയുടെ പകർന്നാട്ടം കാണാൻ വെയ്റ്റ് ചെയ്യുകയാണെന്നും ആരാധകര്‍ പറയുന്നു. 

ചിത്രം ആഗോള റിലീസായി നവംബര്‍ 27-നാണ് തിയറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനായി എത്തിക്കുന്നത്. ഏഴുമാസത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'കളങ്കാവല്‍'.

ENGLISH SUMMARY:

Kalankal movie song is the main topic. The movie features Mammootty and Vinayakan, and the first song was released on Facebook, generating excitement among fans anticipating the movie's global release on November 27.