nivin-pauly-birtday-wish

മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി പ്രിയതാരം നിവിൻ പോളി. സ്കൂള്‍ കാലം മുതല്‍ താന്‍ സിനിമ സ്വപ്നം കാണുന്നതാണെന്നും അതിനു കാരണം മമ്മൂക്കയാണെന്നും താരം കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് നിവിന്‍ പോളി കുറിപ്പിട്ടത്. 

തന്‍റെ കരിയറിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുക എന്നത്. ആ സ്വപ്നം ഇപ്പോഴും കൈവിടാടെ മുറുകെ പിടിച്ചിട്ടുണ്ടെന്നും നിവിന്‍ പോളി വ്യക്തമാക്കി. അസാധ്യ പ്രകടനം കൊണ്ട് കാണികളെ വിസ്മയിപ്പിക്കുന്നത് ഇനിയും തുടരണമെന്നും എപ്പോഴും തങ്ങള്‍ക്ക് പ്രചോദനമായി ഒപ്പം നില്‍ക്കാനും മമ്മൂട്ടിക്ക് കഴിയട്ടെയെന്നും ആശംസിച്ചു കൊണ്ടാണ് താരം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.  പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ കുറിപ്പ് വൈറലായി. നിരവധി പേരാണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായെത്തിയത്. 

നിവിന്‍ പങ്കുവച്ച കുറിപ്പിങ്ങനെ, 

'സ്കൂൾ കാലം മുതൽ, സിനിമയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളിലെല്ലാം നിങ്ങൾ നിറഞ്ഞുനിന്നിരുന്നു. നിങ്ങളോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കുക എന്നത് ഇന്നും ഞാൻ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമാണ്. അസാമാന്യമായ അഭിനയമികവിലൂടെ ഞങ്ങളെ വിസ്മയിപ്പിക്കുന്നത് തുടരുക; എന്നും ഞങ്ങൾക്ക് പ്രചോദനമേകുക. ജന്മദിനാശംസകൾ, മമ്മൂക്കാ.'

അതേസമയം, നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്സ് ഓഫിസിൽ മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്.

ENGLISH SUMMARY:

Actor Nivin Pauly shared an emotional birthday greeting for Malayalam megastar Mammootty, expressing his long-held dream of sharing the screen with him. In a social media post accompanied by a photo with the veteran actor, Nivin credited Mammootty as the inspiration behind his childhood film aspirations. The touching tribute quickly went viral across platforms as fans joined in to celebrate the megastar's birthday. Meanwhile, Nivin Pauly continues to enjoy massive box office success with his latest theatrical release, 'Bethlehem Kudumba Unit' directed by Girish A.D.