Image Credit: Instagram.com/iamaaradhyadevi

മലയാളിയായ നടി ആരാധ്യദേവിയുടെ ഗ്ലാമര്‍ലുക്കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ആരാധ്യതന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങളോട് സമ്മിശ്രപ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നുള്ളത്. നാടന്‍ പെൺകുട്ടിയായി മനംകവർന്ന ആരാധ്യക്ക് ഇത് എന്തു സംഭവിച്ചെന്നാണ് ഒരുവിഭാഗത്തിന്‍റെ ചോദ്യം.

സംവിധായകന്‍ രാം ഗോപാൽ വർമയുടെ ‘സാരി’ എന്ന ചിത്രത്തിലൂടെയാണ്  ആരാധ്യ ചലച്ചിത്രരംഗത്ത് എത്തുന്നത്. ഇൻസ്റ്റഗ്രാം റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യയെ ആദ്യം കണ്ടത്. ആര്‍ജിവി ഡെന്‍ നടത്തിയ കോര്‍പ്പറേറ്റ് സെലക്ഷനിലൂടെയാണ് നടി സാരിയില്‍ നായികയായത്. മോഡലിങിന്റെ തുടക്ക കാലത്ത്‌ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യയുടെ പേര്.   

കഴിഞ്ഞവര്‍ഷമാണ് സാരി റിലീസ് ആയത്. ഏറെ പ്രതീക്ഷകളുമായെത്തിയ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായി. ഇതേ തുടര്‍ന്ന് ചിത്രം സംവിധായകൻ രാംഗോപാൽ വർമയുടെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. പ്രേക്ഷകര്‍ക്ക് ചിത്രം സൗജന്യമായി യൂട്യൂബില്‍ കാണാം.

ENGLISH SUMMARY:

Aaradhya Devi is a Malayalam actress known for her recent glamour transformation. Her new look has sparked mixed reactions on social media after gaining recognition through Ram Gopal Varma's 'Sari' movie.