കമൽഹാസനേയും രജനികാന്തിനേയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ അൺഫോളോ ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജ്. കമലും രജനിയും ഒന്നിക്കുന്ന ചിത്രം ലോകേഷ് സംവിധാനംചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഈ ചിത്രം സുന്ദർ.സിയാണ് സംവിധാനം ചെയ്യുന്നത്. കൂലിയുടെ പരാജയമാണ് ലോകേഷിനെ ഒഴിവാക്കിയതായി പറയപ്പെടുന്നത്. 

മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ തുടങ്ങി വലിയ വിജയചിത്രങ്ങളുടെ ഒരു നിര തന്നെ സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴ്സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് ആയിരിക്കുമെന്നായിരുന്നു വിവരം. എന്നാൽ, ലോകേഷ് സംവിധാനംചെയ്ത 'കൂലി' എന്ന സിനിമ തിയറ്ററുകളിൽ വേണ്ടത്ര വിജയിക്കാതെ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

അതേസമയം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഡി.സി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. വാമിഖ ഗബ്ബിയാണ് നായിക.

ENGLISH SUMMARY:

Lokesh Kanagaraj unfollowed Kamal Haasan and Rajinikanth on X. The director is preparing to debut as a hero through the movie DC.