വിജയ് നായകനാകുന്ന ജനനായകന്റെ 'ദളപതി കച്ചേരി' എന്ന ഗാനം പുറത്ത്. സെലിബ്രേഷൻ വൈബിലൊരുക്കിയ ഫാസ്റ്റ് നമ്പരില്‍ വിജയ്ക്കൊപ്പം തകര്‍പ്പന്‍ ചുവടുകള്‍ വയ്ക്കുന്നത് പൂജ ഹെഗ്ഡെയും മമിത ബൈജുവുമാണ്. ഇത് വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമ പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനറാണ്.
അണ്ണാ വൺ ലാസ്റ്റ് ഡാൻസ് എന്ന് അനിരുദ്ധ് പറയുന്നിടത്താണ് ഗാനത്തിന്റെ അവസാനം. സിനിമയുടെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. ജനനായകനില്‍ പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, നരേന്‍, മമിതാ ബൈജു, പ്രിയാമണി തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയത്. സിനിമയുടെ തമിഴ്നാട് വിതരണാവകാശം റോമിയോ പിക്‌ചേഴ്‌സിനാണ്.