മലയാളികളുടെ ഇഷ്ട താരവും സ്വകാര്യ അഹങ്കാരവുമാണ് മോഹന്‍ലാല്‍ എന്ന ലാലേട്ടന്‍. മോഹന്‍ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്‍റെ കുടുംബത്തെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ പങ്കുവച്ച ഒരു കുടുംബചിത്രം ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍.
മക്കളായ പ്രണവിനും വിസ്മയക്കും ഭാര്യയായ സുചിത്രക്കുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. എം.എല്‍ 2255 എന്ന നമ്പറുള്ള സ്കൂട്ടറും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. വെള്ള വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. എം.എല്‍ എന്നാല്‍ മോഹന്‍ലാല്‍ എന്നാണെന്നും 2255 അദ്ദേഹത്തിന്‍റെ സിനിമയിലെ പ്രധാന ഡയലോഗ് ആണെന്നുമാണ് ആരാധകര്‍ കണ്ടെത്തിയത്.
ഈ സ്നേഹം തുടരട്ടെ, കംപ്ലീറ്റ് ആക്ടര്‍... കംപ്ലീറ്റ് ഫാമിലി, ദ എല്‍ ഫാമിലി, കുടുംബത്തിനായി സമയം മാറ്റി വെക്കുന്ന ഒരാളാണ് യഥാര്‍ത്ഥ പുരുഷന്‍. ഒരുപാട് സ്നേഹം നിറഞ്ഞ ഫ്രെയിം എന്നൊക്കെയാണ് കമന്‍റുകള്‍. രണ്ട് മണിക്കൂറുകൊണ്ട് 71കെ ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തത്.