നടന്‍ അല്ലു അര്‍ജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷ് വിവാഹിതനാകുന്നു. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ അല്ലു സിരിഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ദീര്‍ഘകാല പ്രണയിനിയായ നയനികയാണ് അല്ലു സിരിഷിന്റെ വധു. തന്റെ ജീവിതത്തിന്റെ പ്രണയം എന്നാണ് സിരിഷ് നയനികയെ പോസ്റ്റില്‍ വിശേഷിപ്പിച്ചത്.
പ്രണയിനിയുമായി ഒടുവില്‍ വിവാഹനിശ്ചയം നടന്നപ്പോള്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം കുറിച്ചു. പരമ്പരാഗതവസ്ത്രങ്ങളാണ് ചടങ്ങില്‍ അല്ലു സിരിഷും നയനികയും ധരിച്ചിരുന്നത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
നിരവധി പേരാണ് അല്ലു സിരിഷിനും നയനികയ്ക്കും ആശംസകള്‍ നേര്‍ന്നത്. അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാംചരണ്‍, വരുണ്‍ തേജ് എന്നിവര്‍ കുടുംബസമേതം വിവാഹനിശ്ചയത്തിനെത്തിയിരുന്നു.