മഴവിൽ മനോരമയുടെ സൂപ്പർ ഹിറ്റ് പ്രോഗ്രാം 'ബംപർ ചിരി ഉത്സവം' കോഴിക്കോട് നഗരത്തിൽ എത്തുന്നു. ഇന്നുവൈകിട്ട് 6 മണി മുതൽ പന്തീരാങ്കാവ് കാപ്കോൺ സിറ്റിയിലെ കാപ്കോൺ കൺവെൻഷൻ സെന്ററിലാണ് തീ പാറുന്ന കോമഡിക്കും ഇമ്പമാർന്ന ഗാനസന്ധ്യയ്ക്കും അരങ്ങൊരുങ്ങുന്നത്.
കലാകാരന്മാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കോഴിക്കോടിനായി, പ്രശസ്ത ഗായകരായ അഫ്‌സലും അഖില ആനന്ദുമാണ് ഗാനസന്ധ്യയ്ക്ക് നേതൃത്വം നൽകുന്നത്. താരസന്ധ്യയ്ക്ക് കൂടുതൽ കൊഴുപ്പേകാൻ, നടൻ കോട്ടയം നസീറും പ്രിൻസ് & ഫാമിലിയിലൂടെ അരങ്ങേറ്റം കുറിച്ച നായിക റാണിയ റാണയും എത്തും. 'ഒരു ചിരി ഇരു ചിരി ബംപർ ചിരി'യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ കാർത്തിക് സൂര്യയാണ് പരിപാടിയുടെ അവതാരകൻ.
ചിരിപ്പെരുമയ്ക്ക് പേരുകേട്ട കോഴിക്കോടിനെ ചിരിപ്പിച്ച് രസിപ്പിക്കാൻ, ബംപർ ചിരിയുടെ മത്സരാർത്ഥികളായ അനീഷ്, ജിനു, ജിതിൻ വാവ, പ്രമോദ് ദാസ്, ദൃശ്യ, ജ്യോത്സ്‌ന എന്നിവരും വേദിയിൽ അണിനിരക്കും. എല്ലാവര്‍ക്കും പന്തീരാങ്കാവിലെ ചിരിയരങ്ങിലേക്ക് സ്വാഗതം!