Image Credit: www.instagram.com/mayzaideh_khali
തന്‍റെ 26ാം ജന്മദിനം ആഘോഷിച്ച് നടി പ്രിയ പി വാര്യര്‍. സുഹൃത്തുക്കളും നടന്മാരുമായ സര്‍ജാനോ ഖാലിദ്, റോഷന്‍ ഗഫൂര്‍, നടി നന്ദന വര്‍മ തുടങ്ങി ഒട്ടേറെപ്പേര്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തി.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യര്‍.ചിത്രത്തിലെ കണ്ണിറുക്ക് സീന്‍ വൈറലായിരുന്നു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ശ്രദ്ധ നേടാന്‍ താരത്തിന് കഴിഞ്ഞു. അഭിനയത്തോടൊപ്പം മോഡലിങും ചെയ്യുന്ന പ്രിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വലിയ ആരാധക പ്രശംസ നേടാറുണ്ട്.
അഡാര്‍ ലവിന് ശേഷം നരേഷ് അയ്യരുടെ കൂടെ ഫൈനല്‍ എന്ന സിനിമയ്ക്ക് വേണ്ടി പ്രിയ ഒരു പാട്ടും പാടിയിരുന്നു. അര്‍ബാസ് ഖാനോടൊപ്പം ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്‍റെ ഭാഗമാവാനും പ്രിയക്ക് കഴിഞ്ഞു.നടി ശ്രീദേവിയുടെ ജീവിതകഥ പറയുന്ന ചിത്രം 2020ല്‍ അനൗണ്‍സ് ചെയ്തെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
2021ല്‍ ചെക്ക് എന്ന തെലുങ്ക് സിനിമയിലും വിഷ്ണുപ്രിയ എന്ന കന്നഡ സിനിമയുടെയും ഭാഗമായി.2025-ൽ, ധനുഷ് സംവിധാനം ചെയ്ത 'നിലവുക്കു എൻ മേൽ എന്നടി കോപം' എന്ന ചിത്രത്തിലൂടെ പ്രിയ തമിഴിൽ അരങ്ങേറ്റം കുറിച്ചു .ത്രീ മങ്കീസ് എന്ന ഹിന്ദി ചിത്രമാണ് പ്രിയയുടെ പുറത്തിറങ്ങാനുള്ള ചിത്രം. തമിഴ് നടന്‍ അജിതിനൊപ്പം ഗുഡ് ബാഡ് അഗ്ലിയായിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം.