തുടരും എന്ന വന്‍ ഹിറ്റിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. തുടരും സിനിമയുടെ സക്സസ് മീറ്റിൽ വെച്ച് നിർമാതാവ് എം രഞ്ജിത്താണ് ഈ വിവരം പങ്കിട്ടത്.  ഈ പുതിയ ചിത്രവും നിര്‍മ്മിക്കുന്നത് എം രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയ തന്നെയാകും. 

തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നുവെന്നാണ് എം രഞ്ജിത് വേദിയിൽ വെച്ച് പ്രഖ്യാപിച്ചത്. തുടരുമിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ ഈ ചിത്രം പുതിയ കഥ ആയിരിക്കുമെന്നാണ് സൂചന.  'മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് തരുണ്‍ മൂര്‍ത്തി തന്നെ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 

ENGLISH SUMMARY:

Mohanlal's next film is set to reunite him with director Tarun Moorthy after their successful collaboration in 'Thudarum'. The film, produced by M Ranjith's Rajaputhra Visual Media, will feature a brand new storyline.