അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് അന്ന രാജന്‍. അടുത്തകാലത്തായി നിരവധി ഉദ്ഘാടന വേദികളില്‍ താരം എത്താറുണ്ട്. ഇപ്പോഴിതാ ആരാധകരായ ഒരു കൂട്ടം യുവാക്കളോട് അന്ന സംസാരിക്കുന്നതിന്റെ വിഡിയോയാണ് സൈബറിടത്തെ ചര്‍ച്ച.
നീല ടീഷര്‍ട്ടും കറുപ്പ് ലോവറും ധരിച്ചാണ് വിഡിയോയില്‍ നടിയെ കാണുന്നത്. ഇതില്‍ ആരാധകരില്‍ ഒരാള്‍ ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അയാള്‍ ചോദിക്കുന്നില്ലല്ലോ കൂടെയുള്ള ആളുകളല്ലേ അത് ചോദിക്കുന്നത് എന്നാണ് നടി തിരികെ ചോദിക്കുന്നത്. അത് നേരിട്ട് ടീഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിക്കാന്‍ യുവാവിന് മടിയാണെന്ന് കൂടെയുള്ളവര്‍ പറയുന്നത്.
എന്നാല്‍ ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കുന്നത് ശരിയല്ലെന്നും ഇനിയും ആ ടീഷര്‍ട്ട് ഉപയോഗിക്കാനുള്ളതല്ലേ, വേണ്ട ഞാന്‍ അങ്ങനെയൊന്നും വലിയ ആളല്ല എന്നാണ് ആരാധകനോട് നടി പറയുന്നത്. ഇതിന് ശേഷം ആരാധകന്റെ കയ്യില്‍ എഴുതി ഓട്ടോഗ്രാഫ് എഴുതി കൊടുത്തു.