TOPICS COVERED

തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ അജ്മല്‍ അമീര്‍. രണ്ട് ദിവസം മുന്‍പ് അജ്മലിന്‍റേതെന്ന പേരില്‍ പുറത്ത് വന്ന വാട്സ്ആപ്പ് കോളുകള്‍ തന്‍റേതല്ലെന്നാണ് അജ്മല്‍ പറയുന്നത്. തന്‍റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മല്‍ തന്‍റെ വിഡിയോയില്‍ പറയുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ പിന്തുണച്ചവര്‍ക്ക് അജ്മല്‍ നന്ദിയും രേഖപ്പെടുത്തി. 

അജ്മല്‍ അമീറിന്‍റെ വാക്കുകള്‍

വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയിസ് ഇമിറ്റേറ്റിങ്ങിനുമൊന്നും എന്നെയും എന്‍റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടും അത് തെറ്റെന്ന് തെളിച്ച് സര്‍വശക്തന്‍റെ മാത്രം അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍. കൃത്യമായി ഒരു മാനേജറോ ഒരു പി.ആര്‍ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എന്‍റെ ഫാന്‍സുകാര്‍ തുടങ്ങി തന്ന സോഷ്യല്‍മീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ ഇന്നുമുതല്‍ എല്ലാ കണ്ടന്‍റുകളും എല്ലാ കാര്യങ്ങളും ഞാന്‍ മാത്രമായിരിക്കും നോക്കുന്നത്. 

രണ്ട് ദിവസം മുന്‍പ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നു. എന്നെ സോഷ്യല്‍മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയും സ്നോഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാന്‍ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സമൂഹത്തോടുള്ള കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു. എന്നെ ഏറ്റവും അല്‍ഭുതപ്പെടുത്തിയത് ഒരുപാട് തെറിവിളികള്‍ക്കും മുകളില്‍ എന്നെ സ്വാന്ത്യനിപ്പിച്ചുകൊണ്ട് ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസേജുകളും കോളുകളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഒരായിരം നന്ദി. 

2007 ല്‍ ഇറങ്ങിയ പ്രണയ കാലം എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീർ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഒരു വേനൽ പുഴയിൽ എന്ന ഗാനമാണ് അജ്മലിനെ ശ്രദ്ധേയനാക്കിയത്. എന്‍റെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജിമലിന്‍റെ വീഡിയോ കോള്‍ പുറത്ത് വന്നിരിക്കുന്നത്. സെക്സ് വോയീസില്‍ അജ്മലിന്‍റെ മുഖവും കാണിക്കുന്നുണ്ട്. പെണ്‍കുട്ടി തന്‍റെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്. വാട്സാപ്പ് കോള്‍ റെക്കോഡ് ചെയ്തതിന്‍റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇരുവരും സമ്മതത്തോടെ നടത്തിയ ഫോണ്‍ സംഭാഷണമാണെന്നാണ് സൈബിടങ്ങളിലെ പ്രതികരണം.

ENGLISH SUMMARY:

Ajmal Ameer responds to allegations. The actor denies the claims and attributes them to AI voice cloning, expressing gratitude for the support he has received.