TOPICS COVERED

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ സിനിമയുടെ പ്രൊമോ വിഡിയോ ആണ് ഇപ്പോള്‍ വൈറല്‍. നടുറോഡിൽ വച്ച് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പൊലീസ് പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളുമാണ് പ്രൊമോ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീർത്തും തമാശരൂപേണയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ‘നന്ദനം’ സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ സ്പൂഫായും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, അച്യുത് കുമാർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ഷാജി മാറാടിന്റേതാണ് തിരക്കഥ. ഷഹ്നാദ് ജലാൽ ക്യാമറയും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

ENGLISH SUMMARY:

Pathirathri movie is a comedy movie starring Navya Nair and Soubin Shahir. The movie's promotional video, featuring a humorous interaction with the police, is currently gaining traction.