ഒരു വെറൈറ്റി ബൈക്ക് റൈഡ്, പിറകിലിരിക്കുന്ന ആളാണോ മുന്നിലിരിക്കുന്ന ആളാണോ ഓടിക്കുന്നതെന്ന് തിരിച്ചറിയാനാവില്ല, നടി നവ്യ നായര്‍ പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുകയാണ്. കാറിന് മുന്നില്‍ പോയ മദ്യപരുടെ വിഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അപകടകരമായ രീതിയില്‍ ഓടിക്കുന്ന ബൈക്കില്‍ പിറകിലുള്ള ആള്‍ വീഴാനുള്ള ഭാവത്തിലാണ് ഇരിക്കുന്നത്. വാഹനം ഓടിക്കുന്ന ആളും മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഇവരിലാരാണ് വണ്ടി ഓടിക്കുന്നതെന്നും വിഡിയോയില്‍ ചോദിക്കുന്നത് കേള്‍ക്കാം. ഒടുവില്‍ വണ്ടി വഴിയോരത്ത് നില്‍ക്കുന്നത് വരെ നവ്യയും സംഘവും ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
രസകരമായ കമന്‍റുകളുമായി ആരാധകരും കമന്‍റ് ബോക്സില്‍ കൂടി. 'ആദ്യം അവർ തമ്മിൽ ഒരു ധാരണയിൽ എത്തട്ടെ ആര് വണ്ടി ഓടിക്കണം എന്ന്' എന്നാണ് ഒരാള്‍ കുറിച്ചത്. 'ഈയിടയായി…. 'നവ്യജി ക്കു കുറച്ച് കുസൃതി കൂടുന്നുണ്ട്,' എന്ന് മറ്റൊരു കമന്‍റ്. 'എംവിഡിയും ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അറിയിക്കുന്നു', 'പുറകിലിരിക്കുന്നവൻ ഉറപ്പായിട്ടും മോഹൻലാല് ഫാൻ ആയിരിക്കും. ഒരു സവാരി ഗിരി ഗിരി കാണുന്നുണ്ട്' 'ഒരാൾ ഇടതുപക്ഷവും മറ്റെയാൾ വലതുപക്ഷവും ആണ്… ഇലക്ഷനൊക്കെയല്ലേ' 'അവർക്ക് ബോധം വരുമ്പോൾ കാണട്ടെ നവ്യ ചേച്ചിയുടെ ലീല വിലാസങ്ങൾ' 'ഇവന്മാര് വണ്ടികൊണ്ടുപോകുന്നതല്ല,വണ്ടി ഇവന്മാരെയും കൊണ്ട് പോകുന്നതാണെന്ന് തോന്നുന്നു' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.