യത്തീസ്റ്റ് ആണോ എന്ന ചോദ്യത്തിന് ഉത്തരവുമായി നടിയും അവതാരികയുമായ മീനാക്ഷി. യത്തീസ്റ്റ് ആണോ എന്നതാണ് ചോദ്യമെങ്കിൽ 'റാഷണലാണ് ' എന്നതാണ് ഉത്തരമെന്ന് മീനാക്ഷി ഫെയ്സ്ബുക്കിൽ കുറിച്ചു. പക്ഷെ യഥാർത്ഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്. തീർച്ചയായും ദൈവത്തോട് കൂടുതൽ അടുത്ത് നില്ക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെ അവർ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ നമ്മളെന്ത് കരുതണം. 

അല്ലെങ്കിൽ ദൈവത്തിൻ്റെ ആളുകളായി നിന്ന് കുട്ടികളുൾപ്പെടെയുള്ളവരെ  ഉപദ്രവിക്കുമ്പോൾ എന്ത് ചെയ്യണം. ഒക്കെയും കൃത്യമായും  അവർക്കറിയാം.. അവരെയോ... അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ല, അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ ചുരുക്കിപ്പറഞ്ഞാൽ. 

വിശ്വാസികൾ എന്നു നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയത്രേ 'നിരീശ്വരവാദികൾ'. പൊതുവെ  യത്തീസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്നവർ  വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല. ശാസ്ത്ര ബോധം  ജീവിതത്തിൻ്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും എന്നെ ഏറെ സഹായിക്കുന്നുണ്ട്.

അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മറ്റുള്ളവർക്ക് ഒരു തരത്തിലും  ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്. മതബോധങ്ങൾക്കോ, ദൈവബോധങ്ങൾക്കോ തുടങ്ങി ഒന്നിനും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് ശ്രദ്ധ- മീനാക്ഷി വ്യക്തമാക്കുന്നു.  

ENGLISH SUMMARY:

Meenakshi Raveendran identifies as a rationalist rather than an atheist. She critiques those who claim faith but act immorally, suggesting their actions define true atheism, while emphasizing how rationalism enhances her life without disrupting others' beliefs.