മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് അജ്മല്‍ അമീര്‍. 2007 ല്‍ ഇറങ്ങിയ പ്രണയ കാലം എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീർ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഒരു വേനൽ പുഴയിൽ എന്ന ഗാനം മാത്രം മതി അജ്മലിനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. എന്നാല്‍ ഇപ്പോഴിതാ അജിമലിന്‍റെതായ ഒരു സെക്സ് വോയിസ് ചാറ്റാണ് സൈബറിടത്ത് വൈറല്‍.
എന്‍റെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജിമലിന്‍റെ വീഡിയോ കോള്‍ പുറത്ത് വന്നിരിക്കുന്നത്. സെക്സ് വോയീസില്‍ അജ്മലിന്‍റെ മുഖവും കാണിക്കുന്നുണ്ട്. പെണ്‍കുട്ടി തന്‍റെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്. വാട്സാപ്പ് കോള്‍ റെക്കോഡ് ചെയ്തതിന്‍റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ അജ്മല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ അജ്മല്‍ ഇന്‍സ്റ്റാഗ്രാം പേജിലെ കമന്‍റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്.
ലൈംഗികപരമായി അജ്മല്‍ സംസാരിക്കുമ്പോള്‍ തനിക്ക് ഭാര്യയുള്ളതല്ലെയെന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ട്, എന്നാല്‍ ഓഡിയോ ക്ലിപ്പ് പൂര്‍ണമായും പുറത്ത് വന്നിട്ടില്ല. ഇരുവരും സമ്മതത്തോടെ നടത്തിയ ഫോണ്‍ സംഭാഷണമാണെന്നാണ് സൈബിടങ്ങളിലെ പ്രതികരണം.