Image credit: X/ Anandavikatan

Image credit: X/ Anandavikatan

സൂര്യയും തൃഷയും ഒന്നിച്ച 'കറുപ്പ്' സിനിമയുടെ റിലീസിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലും തമിഴകത്തും ചര്‍ച്ച സജീവം. ചിത്രത്തിന്‍റെ ഓ‍ഡിയോ ലോ‍ഞ്ചില്‍ തൃഷ പങ്കെടുക്കാതിരുന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഏപ്രില്‍ 26ന് ചെന്നൈയില്‍ വച്ച് നടന്ന ഓഡിയോ ലോ‍ഞ്ചില്‍ സൂര്യയടക്കം പങ്കെടുത്തിരുന്നു. നായികയായ തൃഷയാവട്ടെ എത്തിയതുമില്ല. അണിയറ പ്രവര്‍ത്തകരും തൃഷയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇതിന് കാരണമെന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്. 

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇത് പങ്കുവച്ച ആരാധകരില്‍ ഒരാള്‍ 'തൃഷ ഈ സിനിമയിലുണ്ടെന്നേ ഞാന്‍ മറന്നു പോയി. എന്ത് ചെറുപ്പമാണ്. ശരിക്കും എയ്ജ് ഇന്‍ റിവേഴ്സ്. അതിരിക്കട്ടെ കറുപ്പിന് മുന്‍പ് സൂര്യയും തൃഷയും ഒന്നിച്ച് അഭിനയിച്ച അവസാനത്തെ ചിത്രമേതായിരുന്നു?' എന്നാണ് ആരാധകന്‍റെ ട്വീറ്റ്. ഇത് പങ്കുവച്ചാണ്  'താങ്ക്യൂ, ഞാനും മറന്നുപോയി. ഇങ്ങനെയൊരോര്‍മപ്പെടുത്തലുണ്ടായത് അറിഞ്ഞതില്‍ സന്തോഷം'. 

ഓഡിയോ ലോഞ്ചിന് വരാത്തതിനെ കുറിച്ച് ആരാധകരിലൊരാള്‍ ചോദിച്ചതിന് 'എനിക്കുള്ള ക്ഷണം മെയിലില്‍ എവിടെയോ നഷ്ടപ്പെട്ടതാകാം' എന്നതായിരുന്നു തൃഷയുടെ മറുപടി. ഓഡിയോ ലോഞ്ചിന് തന്നെ ക്ഷണിച്ചില്ലെന്ന് പരസ്യമായി തുറന്ന് പറയുകയായിരുന്നു താരം.  ചടങ്ങിന്‍റെ പോസ്റ്ററുകളില്‍ തൃഷയുടെ ചിത്രം അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നു. മേയ് പതിനാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. 

ENGLISH SUMMARY:

Actress Trisha Krishnan took to X (formerly Twitter) to express her displeasure over being ignored by the 'Karuppu' movie team. After skipping the audio launch, she sarcastically replied to a fan's tweet, suggesting she too had "forgotten" she was part of the film. The film, starring Suriya and Trisha, is set to release on May 14.

karuppu-trending-JPG

Google trending topic: Karuppu