TOPICS COVERED

പ്രദീപ് രംഗനാഥന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് 'ഡ്യൂഡ്'. യുവാക്കള്‍ക്കിടയിൽ വലിയ ആരാധകരുള്ള  പ്രദീപ് രംഗനാഥനും മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവും ഒന്നിച്ചെത്തുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായുള്ള ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തിന്‍റെ ട്രെയിലറില്‍ നിന്നുമുള്ള ഒരു രംഗമാണ് ഇരുവരും ചേര്‍ന്ന് വേദിയില്‍ റിക്രിയേറ്റ് ചെയ്തത്. പ്രദീപിന്‍റെ കവിള്‍ പിടിച്ച് മമിത പിടിച്ചുവലിക്കുന്ന രംഗമാണ് ഇരുവരും വീണ്ടും അവതരിപ്പിച്ചത്. 

എന്നാല്‍ വേദിയില്‍ ഇരുവരും റോള്‍ വച്ച് മാറി. മമിതയുടെ കവിള്‍ പ്രദീപ് പിടിച്ചുവലിച്ചു. ഉടനെ താരം ഇത് ക്യൂട്ടല്ല എന്നും പറയുന്നുണ്ട്. സിനിമയിലെ ഡയലോഗ് തന്നെയാണ് മമിത പ്രദീപിനോട് പറഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഡ്യൂഡിലെ പുതിയ പ്രണയ ജോഡി ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഒക്ടോബർ 17നാണ് 'ഡ്യൂഡ്' വേൾഡ് വൈഡ് റിലീസിനെത്തുന്നത്. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ.രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സായ് അഭയ്​ശങ്കറിന്‍റെ പാട്ടുകള്‍ ആഗോള ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. ആർ.ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍