ahaana-sindhu

നടിയും സോഷ്യല്‍ മീഡിയഇന്‍റഫ്ളുവന്‍സറുമായ അഹാന കൃഷ്ണയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദ്യമായ കുറിപ്പുമായി അമ്മ സിന്ധു കൃഷ്ണ. അഹാന തന്‍റെ ജീവിതത്തിലെ ഫെയറി ഗോഡ് മദറാണെന്നും അവള്‍ വന്നതാണ് തന്‍റെ വിവാഹജീവിതത്തിലെ ഏറ്റവും നല്ല ഭാഗമെന്നും സിന്ധു പറഞ്ഞു. എല്ലാ അമ്മമാർക്കും അവരുടെ ജീവിതത്തിൽ ഒരു അമ്മു ഉണ്ടായിരുന്നെങ്കിൽ എന്ന് പല അമ്മമാരും ആഗ്രഹിച്ചിരുന്നുവെന്നും സിന്ധു കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

മൂന്ന് ദശാബ്ദങ്ങളായി, എന്റെ ഒരു ഭാഗം എന്നിൽ നിന്ന് വേറിട്ട് വളർന്ന്, എന്റെ കൂട്ടുകാരിയായും, ഏറ്റവും അടുത്ത സ്നേഹിതയായും, എന്റെ സംരക്ഷകയായും, സ്വന്തം സ്വപ്നങ്ങൾക്ക് മുൻപേ എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്ന ഒരാളായും, ശക്തമായി നിലകൊള്ളുന്നു... നീ എന്റെ ജീവിതത്തിലേക്ക് വളരെ നേരത്തെ വന്നു... പക്ഷേ, അതായിരുന്നു എന്റെ വിവാഹ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം... എന്നെ കാത്തുസൂക്ഷിക്കാനും എന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കാൻ കഠിനമായി പരിശ്രമിക്കാനും വിധി എനിക്കൊരു മകളുടെ രൂപത്തിൽ ഒരു 'ഫെയറി ഗോഡ് മദറിനെ' നൽകാൻ ആഗ്രഹിച്ചു...

ശക്തയും, താങ്ങും തണലുമായി നിലകൊള്ളുന്ന മകളും, പേരക്കുട്ടിയും, ചേച്ചിയുമായതിന് നിനക്ക് നന്ദി അമ്മു. ഒരുപാട്  അമ്മമാർക്കും അവരുടെ ജീവിതത്തിൽ ഒരു അമ്മു ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്.

നീ എപ്പോഴും ചെയ്യുന്നതുപോലെ സന്തോഷവതിയായിരിക്കുക, ആരോഗ്യത്തോടെയിരിക്കുക, പോസിറ്റിവിറ്റി പരത്തുക... എന്നെ സന്തോഷിപ്പിക്കാനായി നീ ഒരുക്കിവെച്ച കൊച്ചുകൊച്ചു കാര്യങ്ങൾക്കെല്ലാം നന്ദി. എന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തിയായിരിക്കുന്നു. ഇനി വരാനിരിക്കുന്നത് ജീവിതത്തിന്റെ സൗമ്യമായ ബോണസ് മാത്രമാണ്... നിന്നോടൊപ്പം കൂടുതൽ നല്ല ഓർമ്മകൾ ഉണ്ടാക്കാൻ ഞാൻ കാത്തിരിക്കുന്നു. ഹാപ്പി ബർത്ത്ഡേ അമ്മുക്കുട്ടി

ENGLISH SUMMARY:

Ahana Krishna's birthday is celebrated by her mother, Sindhu Krishna. Actress Ahana Krishna is described as a fairy godmother and the best part of her mother's married life.