കാന്താര ചാപ്റ്റർ 1ന്‍റെ വൻ കുതിപ്പ് തുടരുന്നു. ലോകവ്യാപകമായി 700 കോടിരൂപയെന്ന വലിയ നേട്ടം ചിത്രം സ്വന്തമാക്കിയതായി അറിയിച്ച് അണിയറപ്രവർത്തകർ സക്സസ് ട്രെയിലർ പങ്കുവച്ചു.
റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കാന്താര ചാപ്റ്റർ 1' റിലീസായിട്ട് പത്തു ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. രണ്ടാം വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രം ചിത്രത്തിന് 79 കോടി രൂപയുടെ ആൾ-ഇന്ത്യ ഗ്രോസ് നേടാനായതായി നിർമാതാക്കൾ അറിയിച്ചു. ചിത്രം ഇപ്പോൾ ലോകവ്യാപകമായി 700 കോടി രൂപയുടെ ഗ്രോസ് ബിസിനസ് നേടി കഴിഞ്ഞു.
റിഷബ് ഷെട്ടി ബെർമേ എന്ന കഥാപാത്രമായി എത്തുമ്പോൾ, റുക്മിണി വസന്ത് കനകാവതിയായും എത്തുന്ന ചിത്രത്തിൽ ജയറാമും വളരെ ശക്തമായ കഥാപാത്രമാണ്. സംഗീതം ഒരുക്കിയ ബി. അജനീഷ് ലോക്നാഥും ഛായാഗ്രാഹകനായ അർവിന്ദ് എസ് കശ്യപും ഉൾപ്പെടെ കയ്യടി നേടിയ ചിത്രം നിർമിച്ചത് വിജയ് കിരഗന്ദൂർയുടെ ഹോംബലെ ഫിലിംസാണ്.