Chief of Army Staff General Upendra Dwivedi meets actor and honorary Lieutenant Colonel in the Territorial Army Mohanlal, in New Delhi, Tuesday, Oct. 7, 2025. (@adgpi/X via PTI Photo)(PTI10_07_2025_000325B)
ലാലേട്ടന്റെ താടി ‘തുടരും’ സിനിമ റിലീസായപ്പോള്‍ സിനിമാപ്രേമികള്‍ക്കിടെയില്‍ ഒരു ചര്‍ച്ചയായിരുന്നു. മോഹന്‍ലാല്‍ താടി വെട്ടാനൊരുങ്ങുമ്പോള്‍ ‘ആ താടി തൊട്ടാല്‍ ആ കൈ ഞാന്‍ വെട്ടുമെന്ന്’ ശോഭനയുടെ കഥാപാത്രം പറയുന്നതും ‘ഡേയ്, ഇന്ത താടി ഇരുന്താല്‍ യാര്‍ക്കാടാ പ്രച്നമെന്ന്’ ലാലിന്റെ കഥാപാത്രം ചോദിക്കുന്നതുമായിരുന്നു ചര്‍ച്ചക്ക് ആധാരമായ സിനിമാരംഗം.
എന്നാലിപ്പോള്‍ മോഹന്‍ലാലിന്റെ താടി ദേശീയതലത്തില്‍ തന്നെ ‘പ്രച്ന’മായിരിക്കുകയാണ്. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം നേടിയ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍(ഓണററി) കൂടിയായ നടന്‍ മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമന്‍ഡേഷന്‍ കാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മോഹന്‍ലാല്‍ താടിവടിക്കാതെ യൂണിഫോമില്‍ ക്യാപ് അണിഞ്ഞാണ് എത്തിയത്. സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്നാണ് ചട്ടം.
Chief of Army Staff General Upendra Dwivedi meets actor and honorary Lieutenant Colonel in the Territorial Army Mohanlal, in New Delhi, Tuesday, Oct. 7, 2025. (@adgpi/X via PTI Photo)(PTI10_07_2025_000316B)
യൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സേനാ ആസ്ഥാനത്തുനിന്ന് കൃത്യമായ ഉപദേശം നല്‍കണമെന്ന് ചിത്രം പങ്കിട്ട് നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ റിട്ട. അരുണ്‍ പ്രകാശ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സമാന വിമര്‍ശനം പല മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉയര്‍ത്തി. സിഖ് വിഭാഗക്കാര്‍ക്ക് മാത്രമാണ് താടിയുടെ കാര്യത്തില്‍ ഇളവുള്ളത്.