ഹാലിന് പിന്നാലെ സെൻസർ ബോർഡിന്റെ വെട്ടിന് ഇരയായി ഇന്ദ്രൻസ് -മീനാക്ഷി ചിത്രം പ്രൈവറ്റ്. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ദീപക് ഡിയോണ്‍ ആണ്. ദേശവിരുദ്ധമെന്ന് ആരോപിച്ച് സെൻസർ ബോർഡ് നിർദേശിച്ച ഒൻപത് മാറ്റങ്ങളോടെയാണ് ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയത്.
ദേശവിരുദ്ധതയ്ക്ക് പുറമെ തീവ്ര ഇടത് ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സെൻസർ ബോർഡ് പ്രൈവറ്റ് എന്ന ചിത്രത്തിന് കട്ട് പറഞ്ഞത്. ഒടുവിൽ ഒൻപത് മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററിൽ എത്തിയത്. പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകളാണ് ഒഴിവാക്കിയത്.
എമ്പുരാൻ, ജാനകി. ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള, ഹാൽ എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ പ്രൈവറ്റിനും സെൻസർ ബോർഡിന്റെ വെട്ടുകൊള്ളുന്നത്. ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാലിന് 15 തിരുത്തലുകളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.നവാഗതനായ വീര സംവിധാനം ചെയ്ത ചിത്രത്തിലെ ബീഫ് കഴിക്കുന്ന രംഗം ഉൾപ്പടെയുള്ള 15 രംഗങ്ങൾക്കാണ് സെൻസർ ബോർഡ് കട്ട് പറഞ്ഞത്.