shinigami

TOPICS COVERED

മലയാള സിനിമയിൽ അടുത്ത കാലത്തിറങ്ങിയ ഏറ്റവും വ്യത്യസ്തമായ ബ്ലാക്ക് കോമഡി ചിത്രം 'കുട്ടന്റെ ഷിനിഗാമി' മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രത്യേക പ്രശംസ നേടിയ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിക്കഴിഞ്ഞു.

'ഞാൻ അദ്ഭുതപ്പെട്ടുപോയി... ഇന്ദ്രൻസും ജാഫർ ഇടുക്കിയും തമ്മിലുള്ള മത്സരമായിരുന്നു ഓരോ ഫ്രെയിമിലും. ഇത്രയും തന്മയത്വത്തോടെയുള്ള അഭിനയം അവിശ്വസനീയമാണ്' എന്നായിരുന്നു മമ്മൂട്ടി ഒരു പൊതുവേദിയിൽ അഭിപ്രായപ്പെട്ടത്. 

‘പരശുരാമന്റെ മഴു’ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന 'കുട്ടനും' (ജാഫർ ഇടുക്കി), അയാളുടെ ആത്മാവിനെ കൊണ്ടു പോകാൻ ജപ്പാനിൽ നിന്ന് പി.എച്ച്.ഡി നേടിയ ആധുനിക യമദൂതൻ 'ഷിനിഗാമിയും' (ഇന്ദ്രൻസ്) തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് സിനിമയുടെ പ്രമേയം. റഷീദ് പറയ്ക്കൽ സംവിധാനം ചെയ്ത ഈ ചിത്രം ഫാന്റസിയും ഹാസ്യവും കലർന്ന ഒരു പുത്തൻ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

മനോരമ ന്യൂസ്, മഴവിൽ മനോരമ ചാനലുകളിലെ പ്രോഗ്രാമുകൾക്ക് പുറമെ, അഞ്ഞൂറിലേറെ ബ്ലോക്ക്ബസ്റ്റർ സിനിമകളും 20,000-ത്തിലധികം മണിക്കൂർ വിനോദവും സമ്മാനിക്കുന്ന മലയാളത്തിലെ ഏക സമ്പൂർണ്ണ OTT പ്ലാറ്റ്‌ഫോമാണ് മനോരമ മാക്സ്.  ‘കുട്ടന്റെ ഷിനിഗാമി’ കാണാം മനോരമ മാക്സിൽ : https://www.manoramamax.com/movies/detail/175980/kuttante-shinigami

ENGLISH SUMMARY:

The highly acclaimed Malayalam black comedy 'Kuttante Shinigami,' featuring Indrans and Jaffar Idukki, is now streaming on manoramamax. Directed by Rasheed Parakkal, the film revolves around a quirky encounter between Kuttan, who claims to possess Lord Parashurama's axe, and a modern 'Shinigami' (Grim Reaper) from Japan. Megastar Mammootty lauded the film for its brilliant performances, describing the onscreen chemistry between Indrans and Jaffar Idukki as 'unbelievable and competitive.' This fantasy-comedy offers a fresh cinematic experience, blending local myths with modern elements. manoramamax continues to bring exclusive content, including 500+ blockbuster movies and 20,000+ hours of entertainment. Watch Kuttante Shinigami now to witness a masterpiece that has captured the attention of social media and critics alike.