kanthari-alfam

TOPICS COVERED

തിയറ്ററില്‍ നിറഞ്ഞ് ഓടുകയാണ് കാന്താര ചാപ്റ്റർ 1. വെറും അഞ്ച് ദിവസത്തിൽ 300 കോടി എന്ന നേട്ടം ആഗോളതലത്തിൽ നേടി ചിത്രം പ്രദർശനം തുടരുകയാണ്. പ്രമുഖ ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം 370 കോടിയാണ് ഇതുവരെ കാന്താര 1 നേടിയിരിക്കുന്ന കളക്ഷൻ. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷൻ. ഗ്രോസ് കളക്ഷൻ 307 കോടിയുമാണ്. ഓവർസീസിൽ നിന്നും 63 കോടി രൂപയാണ് പടം കളക്ട് ചെയ്തതെന്നും റിപ്പോർട്ടുണ്ട്.

ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ ചിത്രത്തിന്‍റെ പേര് വച്ചുള്ള അല്‍ഫാം പരസ്യമാണ് . കാന്താരയെ കാന്താരി അല്‍ഫാം ആക്കിയാണ് പുതിയ പരസ്യം. ഒരു കയ്യില്‍ ഗ്രില്‍ഡ് ചിക്കനും മന്തിയുമായി അലറി വരുന്ന ഋഷഭ് ഷെട്ടിയാണ് പരസ്യത്തിലുള്ളത്, എജ്ജാതി ക്രിയേറ്റിവിറ്റി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

തെന്നിന്ത്യൻ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം പ്രായഭേദമന്യേ സിനിമാസ്വാദകരെ ആകർഷിച്ചു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച് കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു

ENGLISH SUMMARY:

Kantara Chapter 1 is a blockbuster Indian film that has garnered significant attention. The film, directed by and starring Rishab Shetty, has achieved impressive box office numbers and positive reviews.