ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ട്രാൻസ്ഫോർമേഷനുകളിൽ ഒന്നാണ് കല്യാണി പ്രിയദർശന്റെ ട്രാൻസ്ഫോർമേഷനെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. 20കളിൽ 30കാരിയെ പോലെ, 30കളിൽ 20കാരിയെ പോലെ എന്ന ക്യാപ്ഷനോടെ, കല്യാണിയുടെ പഴയ ഫോട്ടോ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.
ലോകയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ ജീനി എന്ന തമിഴ് സിനിമയിലൂടെ ഞെട്ടിക്കാനൊരുങ്ങുകയാണ് കല്യാണി പ്രിയദര്‍ശന്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രവി മോഹനൊപ്പമാണ് 'ജീനി'യില്‍ കല്യാണി എത്തുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജീനിയിലെ ‘അബ്ദി അബ്ദി’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അറബിക് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്‍റെ ഹൈലറ്റ് കല്യാണിയുടെയും കൃതിയുടെയും ഗ്ലാമറസ് ഡാന്‍സാണ്.
പാട്ട് വൈറലായതോടെ സൈബറിടത്ത് ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ഡാന്‍സില്‍ തിളങ്ങിയതാരെന്നാണ് സൈബറിടത്തെ പ്രധാന ചോദ്യം.ഇരുവരുടെയും പ്രായം എടുത്തുപറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. 22കാരിയ്ക്ക് മുന്നില്‍ 32കാരിയ്ക്ക് പിടിച്ചുനില്‍ക്കാനായോ എന്നാണ് സോഷ്യല്‍ ലോകത്തിന്‍റെ ചോദ്യം. 22കാരിയായ കൃതി ഷെട്ടി ഡാന്‍സില്‍ പണ്ടേ തന്‍റെ കഴിവുതെളിയിച്ച വ്യക്തിയാണ്.
എന്നാല്‍ 32കാരി കല്യാണി ആദ്യമായാണ് ഇത്തരമൊരു ഫാസ്റ്റ് നമ്പര്‍ ഡാന്‍സുമായി എത്തുന്നത്. ഇരുവരുടെയും നൃത്തം താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ ലോകം.