private-first-single

TOPICS COVERED

രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന ഇസ്രയേല്‍– പാലസ്തീന്‍ വംശഹത്യയില്‍ മരിച്ചുവീഴുന്നത് നിഷ്കളങ്കരരായ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ്. ജീവിക്കാനുള്ള മനുഷ്യരുടെ അവകാശത്തെ തുടച്ചുനീക്കുന്ന യുദ്ധത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇപ്പോഴിതാ മലയാള സിനിമയില്‍ നിന്നും ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമുവായി എത്തിയിരിക്കുകയാണ് പ്രൈവറ്റ് എന്ന സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍. 

ഗാസയിലെ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി സ്ക്രീനിന്‍റെ പകുതി പങ്കുവെച്ചുകൊണ്ടാണ് പ്രൈവറ്റിന്‍റെ എലോണ്‍ എന്ന പേരിലുള്ള ഫസ്റ്റ് സിംഗിള്‍ പുറത്തിറക്കിയത്. കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫസ്റ്റ് സിംഗിളിലൂടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. ലോകം ഒന്നിച്ച് മനുഷ്യത്വത്തിനൊപ്പം നില്‍ക്കണമെന്നും അവരും ജീവിക്കട്ടെ എന്നും ഫസ്റ്റ് സിംഗിളില്‍ പറയുന്നുണ്ട്.

ഇന്ദ്രന്‍സും മീനാക്ഷിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ദീപക് ഡിയോണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ പത്തിനാണ് തിയറ്ററുകളിലെത്തുക. നേരത്തെ ആഗസ്റ്റ് 1ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസറിംഗുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടർന്ന് റിലീസ് മാറ്റി തീയതി മാറ്റിവെയ്ക്കുകയായിരുന്നു. സി ഫാക്ടർ ദ എന്റർടെയ്ൻമെന്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീറാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

ENGLISH SUMMARY:

Gaza children are the focus of the article. A Malayalam movie, 'Private', has released its first single in solidarity with the children of Gaza affected by the ongoing conflict.