kalayanai-dance-viral

കല്യാണി പ്രിയദർശൻ അതീവ ഗ്ലാമറസ് ലുക്കിലെത്തി തകർത്തു നൃത്തമാടിയ ജീനിയിലെ ‘അബ്ദി അബ്ദി’ പാട്ടാണ് ഇപ്പോള്‍ വൈറല്‍. പാട്ടിനെ ജനങ്ങൾ ഏറ്റെടുത്തെങ്കിലും ഇത്തരത്തിലുള്ള ഐറ്റം ഡാൻസിൽ കല്യാണിയെ പ്രതീക്ഷിച്ചല്ലെന്ന പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയരുകയാണ്.

‘എന്തിനിത് ചെയ്തു’, ‘സായ് പല്ലവിയെ പോലെ കാരക്ടർ റോളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, ദയവായി ഇത്തരം ഫാൻസി കാര്യങ്ങളിൽ വീഴരുത്’, ‘എന്തിനായിരുന്നു ഇങ്ങനെയൊരു തിരഞ്ഞെടുപ്പ്’ എന്ന തരത്തില്‍ പോസ്റ്റുകളായും കമന്റുകളായും ആളുകൾ സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്നുണ്ട്. ബെല്ലി ഡാൻസ് ശൈലിയിലുള്ള നൃത്തമാണ് ഈ ഗാനരംഗത്തിൽ കല്യാണി ചെയ്തിട്ടുള്ളത്.  ബെല്ലി ഡാൻസിനു ഉപയോഗിക്കുന്ന കാബറെ/ഈജിപ്ഷ്യൻ സ്റ്റൈൽ ബദ്‌ലാഹുകളാണ് കല്യാണി ഇതിൽ ധരിച്ചിട്ടുള്ളത്

പാട്ടിനെ കുറിച്ച് കല്യാണി പറഞ്ഞത് ഇങ്ങനെ ‘നമ്മുടെ സംവിധായകൻ ഭുവനേഷ് എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ, ഇത്രയും മനോഹരമായി ഒരു കമേഷ്സ്യൽ പാട്ട് ജീനിയുടെ കഥയുടെ പ്രധാനപ്പെട്ട ഭാഗമായി അദ്ദേഹം എത്ര മനോഹരമായി മാറ്റിയെന്ന് ഞാൻ അത്ഭുതപ്പെട്ടു. നിങ്ങളെല്ലാവരും അത് സിനിമയിൽ കാണാൻ ഞാൻ കാത്തിരിക്കുന്നു - അതിനുള്ള കാരണങ്ങളും വളരെ ശക്തമാണ്! ഞാൻ ഏറെ കഠിനാധ്വാനം ചെയ്ത്, പുതിയ കാര്യം പരീക്ഷിച്ചു, നിങ്ങൾക്കെല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’– കല്യാണിയുടെ പോസ്റ്റിൽ പറയുന്നു

ENGLISH SUMMARY:

Kalyani Priyadarshan's dance in 'Jeeni' movie's 'Abdi Abdi' song sparks mixed reactions. The belly dance performance has drawn criticism with people questioning her choice of role.