മോഹന്‍ലാലിനെ പറ്റിയുള്ള ബിനീഷ് കോടിയേരിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. തലമുറകള്‍ തോറും അദ്ഭുതത്തോടെ കാണുന്ന മോഹന്‍ലാലിനെ പറ്റിയാണ് ബിനീഷ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യൻ എന്ന് ബിനീഷ് കുറിച്ചു. തലമുറകളുടെ നായകനാണ് മോഹന്‍ലാലെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു. 

ഒപ്പം മോഹന്‍ലാലിന്‍റെ തുടരും സിനിമ കണ്ട് കരയുന്ന കുട്ടിയുടെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. കരയുന്ന മോഹന്‍ലാലിനെ കണ്ട് വാവിട്ട് കരയുന്ന കുട്ടിയെ ആണ് വിഡിയോയില്‍ കാണുന്നത്. അത് സിനിമയല്ലേ എന്ന് ചോദിച്ച് അമ്മ ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. 

ബിനീഷിന്‍റെ കുറിപ്പ്: തലമുറകൾക്ക് നായകൻ!, അപ്പൂപ്പൻ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛൻ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോൾ മകൻ 'തുടരും' കണ്ടും കരയുന്നു! എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യൻ. ഈ വികാരങ്ങൾ പകരുന്ന ഈ താരനായകന്റെ യാത്ര ഇനിയും തുടരട്ടെ! ലാലേട്ടൻ... നിങ്ങൾ ഒരു വികാരമാണ്!

ENGLISH SUMMARY:

Mohanlal's enduring appeal is highlighted in a recent social media post by Bineesh Kodiyeri. The post reflects on how Mohanlal's performances resonate across generations, evoking deep emotions and leaving a lasting impact.