നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ പുതിയ വീഡിയോ കണ്ട ഞെട്ടലിലാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം താരം ഉദ്ഘാടന ചടങ്ങിന് വന്നപ്പോഴാണ് അദ്ദേഹത്തിന് സംഭവിച്ച ആരോഗ്യപ്രശ്നങ്ങൾ ചർച്ചയായത്. ആ പരിപാടിയുടെ വിഡിയോയിലാണ് അദ്ദേഹത്തിന്‍റെ ശാരീരിക ബുദ്ധിമുട്ടുകൾ വ്യക്തമായത്
സ്റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്ര ഉല്ലാസിനെ ഉദ്ഘാടന വേദിയിലേക്ക് എത്തിച്ചു. സ്ട്രോക്ക് വന്നതില്‍ പിന്നെയാണ് നടന് ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടമായത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ചടങ്ങിൽ താരം തന്നെ വിശദീകരിച്ചു
ആരോഗ്യവാനായി തിരികെ വന്നിട്ട് തങ്ങൾക്ക് പതിവ് ഡാൻസ് കളിക്കണമെന്ന ആഗ്രഹമാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര പങ്കുവെച്ചത്. ചടങ്ങ് കഴിഞ്ഞ് കാറിൽ കയറാൻ തുടങ്ങുമ്പോൾ ഉല്ലാസ് വികാരഭരിതനാകുന്നതും 'ചിരിച്ചുകൊണ്ട് പോകൂ' എന്ന് ലക്ഷ്മി കണ്ണീരോടെ പറയുന്നതും വീഡിയോയിൽ കാണാം