മൂന്നാമത് മാതംഗി നൃത്തോത്സവത്തിന് കൊച്ചിയില്‍ തുടക്കം. നടി നവ്യാനായരുടെ നേതൃത്വത്തില്‍ ഫൈന്‍ ആര്‍ട്സ് ഹാളിലാണ് അഞ്ച്ദിവസം നീണ്ട് നില്‍ക്കുന്ന നൃത്തോത്സവം. രാജേന്ദ്ര ഗംഗാനി, സുനന്ദ നായര്‍, മീനാക്ഷി ശ്രിനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ വേദിയിലെത്തും.
വിജയദശമി ദിനത്തില്‍ നടി നവ്യാ നായരുടെ പ്രകടനത്തോടെയായിരുന്നു നൃത്തോത്സവത്തിന്‍റെ തുടക്കം. നിറഞ്ഞ സദസിനെ സാക്ഷിയാക്കി നവ്യയുടെ മികവുറ്റ പ്രകടനം. കഥക്, മോഹിനിയാട്ടം, ഭരതനാട്യം അടക്കമുള്ള നൃത്തരൂപങ്ങളുമായി പ്രമുഖര്‍ വരും ദിവസങ്ങളില്‍ ആസ്വാദകര്‍ക്ക് മുന്നിലെത്തും. എല്ലാ ദിവസവും വൈകീട്ട് ആറര മുതല്‍ എട്ട് മണിവരെയാണ് നൃത്തോത്സവം. പ്രവേശനം സൗജന്യം. ആറിന് സത്യനാരായണ രാജുവിന്‍റെ ഭരതനാട്യത്തോടെയാണ് നൃത്തോത്സവത്തിന്‍റെ സമാപനം.