ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് വൻ സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ. ശനിയാഴ്ച, തിരുവനന്തപുരത്ത് മോഹൻലാലിനെ സർക്കാർ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മോഹൻലാലിന്റെയും മുഖ്യമന്ത്രിയുടെയും സൗകര്യം നോക്കി ആദരം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. 

സെപ്റ്റംബർ 23നാണ് മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു ജൂറിയുടെ അഭിപ്രായം. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനു ശേഷം രണ്ടാമത് ഈ പുരസ്കാരം ലഭിച്ച മലയാളി ആണ് മോഹൻലാൽ

ENGLISH SUMMARY:

Mohanlal is being honored by the state government for receiving the Dadasaheb Phalke Award. The ceremony will be held in Thiruvananthapuram with the presence of Chief Minister Pinarayi Vijayan.