film-max

TOPICS COVERED

നിരൂപക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് ചിത്രം 'സർക്കീട്ട്' മനോരമ മാക്സിൽ എക്സ്ക്ലൂസീവ് ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു.  മനോരമ മാക്സിന്റെ ഏറ്റവും പുതിയ റിലീസായ ഈ കുടുംബചിത്രം 2025 സെപ്റ്റംബർ 26 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.

തമാർ കെ.വി.യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരിക്കലും സാധ്യമാകാൻ ഇടയില്ല എന്ന് ലോകം കരുതുന്ന ഒരു സൗഹൃദത്തിന്റെ യാത്രയാണ് 'സർക്കീട്ട്'. ജീവിതം നിയന്ത്രണാതീതമായി മുന്നോട്ട് പോകുന്ന ഒരു യുവാവായി ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഈ കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം ഒരു ബാലതാരമായി ഓർഹാൻ ഹൈദറിന്റെ കഥാപാത്രവുമുണ്ട്. പുതുമുഖമായ ഈ ബാലതാരത്തിന്റെ അഭിനയം വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇരുവരും തമ്മിലുള്ള രസതന്ത്രം സിനിമയുടെ പ്രധാന ആകർഷണമാണ്. സഹാനുഭൂതി, നിലനിൽപ്പ്, ഒരു ജീവിതത്തെ മാറ്റാൻ കഴിയുന്ന അത്ഭുതകരമായ ബന്ധങ്ങൾ എന്നിവയിലൂടെയാണ് സിനിമയുടെ സഞ്ചാരം.

മലയാളി പ്രവാസി സമൂഹത്തിനിടയിൽ 'സർക്കീട്ട്' വൻ വിജയമാണ് നേടിയത്. പ്രവാസ ജീവിതത്തിലെ വൈകാരികവും വ്യക്തിപരവുമായ പോരാട്ടങ്ങളുടെ ആധികാരികമായ ചിത്രീകരണത്തിന് ഈ ചിത്രം വ്യാപകമായി പ്രശംസിക്കപ്പെട്ടു.

ഒരു സ്വയം കണ്ടെത്തൽ പോലെ 'സർക്കീട്ട്' അനുഭവപ്പെടും, പ്രത്യേകിച്ച് യാത്രകൾ ജീവിതത്തിന്റെ ഭാഗമാകുന്ന തലമുറയ്ക്ക്. ഒരു യാത്രയിൽ നഷ്ടപ്പെട്ടുപോയ നമ്മളെയോ അതല്ലെങ്കിൽ ഒരു യാത്രയിൽ തന്നെ കണ്ടെത്തിയതോ ആയ നമ്മളെ 'സർക്കീട്ട്' ഓർമ്മിപ്പിക്കും. ഒരിക്കലും വിലമതിക്കാനാവാത്ത ചില സൗഹൃദങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നും ഈ ചിത്രം പ്രേക്ഷകനെ ചിന്തിപ്പിക്കും. 

ENGLISH SUMMARY:

sarkeet is a critically acclaimed super hit movie now available on Manorama Max. This family film explores themes of friendship, resilience, and life-changing connections, making it a must-watch for audiences of all ages.