അഖില്‍ മാരാർ അടക്കമുള്ള ബിഗ് ബോസ് താരങ്ങള്‍ അണി നിരന്ന ചിത്രമായിരുന്നു മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി. സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രസീജ് കൃഷ്ണ നിര്‍മിച്ചു ബാബു ജോണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അഭിഷേക് ശ്രീകുമാർ, സെറീന, ജാഫർ ഇടുക്കി, കോട്ടയം നസീർ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച ചിത്രം തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ഷോയ്ക്ക് പോലും ആളില്ലായിരുന്നു. റിവ്യുസ് അടക്കം മോശം വന്നതോടെ തിയറ്ററുകാരും ചിത്രത്തെ കൈവിട്ടു. ഇപ്പോഴിതാ എന്തുകൊണ്ട് മുള്ളന്‍കൊല്ലിയില്‍ അഭിനയിച്ചുവെന്ന് വ്യക്തമാക്കുകയാണ് അഖില്‍ മാരാർ. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാനുള്ള ഒരു മാർഗം ആയിരുന്നു ഈ സിനിമയെന്നും ഒരു ഉദ്ഘാടനം ചെയ്താൽ തനിക്ക് കിട്ടുന്ന ശമ്പളം ആണ് 20 ദിവസം വർക് ചെയ്തപ്പോൾ താൻ വാങ്ങിയതെന്നും അഖില്‍ പറയുന്നു.
പടം ഇറങ്ങി അര മണിക്കൂർ മാത്രം സിനിമയിൽ ഉള്ള എന്റെ തലയിൽ എല്ലാവരും പടം വെച്ച് കെട്ടിയെന്നും മറ്റുള്ളവരുടെ പരിഹാസത്തിനു വിധേയമാകേണ്ടി വന്നിട്ടും താന്‍ മിണ്ടിയില്ലെന്നും തന്നെ നായകനാക്കി മാർക്കറ്റ് ചെയ്യരുത് എന്ന് പല തവണ പറഞ്ഞിരുന്നതായും അഖില്‍ മാരാർ കുറിക്കുന്നു.