തെലുങ്ക് സൂപ്പര്‍താരം ബാലയ്യയുടെ ഒരു തള്ളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. 'ജയ് ബാലയ്യാ' എന്നാണ് പലപ്പോഴും നടന്റെ ആരാധകര്‍ സ്നേഹം പ്രകടിപ്പിക്കാനായി വിളിക്കുന്ന മുദ്രാവാക്യം. ഈ മുദ്രാവാക്യം ആദ്യമായി കേട്ടതിനെക്കുറിച്ചാണ് നടൻ ഇപ്പോൾ പറയുന്നത്. അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചാണെന്ന് താൻ അത് ആദ്യം കേട്ടതെന്നാണ് നടൻ പറയുന്നത്. ബാലയ്യയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറയുകയാണ് ഇപ്പോൾ.
'അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ആ മുദ്രാവാക്യം കേട്ടത്. അഭിമന്യു കേട്ടത് പോലെ. കുരുക്ഷേത്ര യുദ്ധത്തില്‍ പത്മവ്യൂഹത്തിനകത്തേക്ക് എങ്ങനെ പ്രവേശിക്കണമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ അഭിമന്യു കേട്ടില്ലേ. അതുപോലെ ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഇത് ആദ്യമായി കേട്ടത്,' ബാലയ്യ പറഞ്ഞു.
അതേ സമയം ബാലയ്യ ചിത്രം അഖണ്ഡ 2 റിലീസ് മാറ്റിവെച്ചെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കളായ 14 റീൽസ്. നിർമാതാക്കളുടെ മുൻ സിനിമയുമായി ബന്ധപ്പെട്ട ചില ഫിനാൻഷ്യൽ പ്രശ്നങ്ങളാണ് ബാലയ്യ ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും സിനിമാപ്രേമികൾ നേരിട്ട അസൗകര്യത്തിൽ തങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു എന്നും നിർമാതാക്കൾ എക്സിലൂടെ അറിയിച്ചു