ലോക യൂണിവേഴ്​സിലെ ഒടിയനും ചാത്തനും കത്തുമായി വേണു. ലോകയില്‍ ഒടിയനായി എത്തിയ ദുല്‍ഖറിനും ചാത്തനായി എത്തിയ ടൊവിനോയ്​ക്കുമാണ് വേണുവിനെ അവതരിപ്പിച്ച ചന്തു കത്തെഴുതിയത്. ഒടിയന് വേഷം മാറാന്‍ കഴിവുണ്ടെന്ന് കേട്ടുവെന്നും നേരത്തെ കണ്ടിരുന്നെങ്കിൽ ജിമ്മി അങ്കിളായി മാറാൻ ആവശ്യപ്പെട്ടേനേയെന്നും വേണു കുറിച്ചു. കുറച്ചുകൂടി മാന്യമായി പെരുമാറാൻ നിങ്ങളുടെ സുഹൃത്ത് ചന്ദ്രയോട് പറയുകയെന്നാണ് ചാത്തനോടുള്ള വേണുവിന്‍റെ ആവശ്യം

ഒടിയനെഴുതിയ കത്ത്

പ്രിയപ്പെട്ട ചാർലി, ഞാൻ വേണു ആണ് - ചന്ദ്രയുടെ അയൽക്കാരൻ, അതിലും പ്രധാനം ഞാൻ മൈക്കിളിന്റെ ഉറ്റ സുഹൃത്താണ് (ചാത്തന്റെ ഉറ്റ സുഹൃത്ത്) എന്നതാണ്. നിങ്ങള്‍ ഒടിയനാണെന്ന് ചന്ദ്ര എന്നോട് പറഞ്ഞു. സത്യം പറഞ്ഞാൽ, ഒടിയൻ ഇത്രയും കൂൾ ആളാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഒടിയനെ ഒരു കറുത്ത മാന്ത്രികനായാണ് ഞാൻ എപ്പോഴും സങ്കൽപ്പിച്ചിരുന്നത്. പക്ഷേ നിങ്ങള്‍ ഒരു ‘റോക്ക് സ്റ്റാറി’നെപ്പോലെ ചുറ്റിത്തിരിയുന്നു. 

നിങ്ങള്‍ക്ക് രൂപം മാറാൻ കഴിയുമെന്നും ഞാൻ കേട്ടിട്ടുണ്ട്. ഞാൻ നിങ്ങളെ നേരത്തെ കണ്ടിരുന്നെങ്കിൽ ജിമ്മി അങ്കിളായി മാറാൻ ആവശ്യപ്പെട്ടേനേ. പക്ഷേ രസകരമായ കാര്യം നിങ്ങള്‍ ഇപ്പോൾ ജിമ്മി അങ്കിളിനെ പോലെ തന്നെയുണ്ട്. ജിമ്മി അങ്കിൾ എന്റെ ഏറ്റവും പ്രിയപ്പെട്ട ആളാണ്. അതുകൊണ്ട് എനിക്ക് പ്രിയപ്പെട്ടവരുടെ കൂട്ടത്തിലേക്ക് കയറാൻ നിങ്ങള്‍ക്കും ശക്തമായ കഴിവുണ്ടെന്ന് ഞാൻ കരുതുന്നു. വെറുതെ... ആ സ്ഥിരം നെറ്റി ചുളിക്കൽ വേണ്ട. നിങ്ങള്‍ ഇടയ്ക്കിടെ പുഞ്ചിരിച്ചാൽ മതി, പകുതിപ്പേരും മയങ്ങിവീഴും.

ക്ഷമിക്കണം, ഹോളി ഗ്രെയിലിൽ വച്ച് എനിക്ക് ശരിക്ക് പരിചയപ്പെടാൻ കഴിഞ്ഞില്ല. ആ മരണപ്പാച്ചിലിനിടയിൽ നമ്മൾ രണ്ടുപേരും തിരക്കിലായിരുന്നല്ലോ. അടുത്ത തവണ, ലോകം കത്തിയെരിയാത്ത സമയത്ത്, തിരക്കില്ലാത്ത സമയത്ത് ഇതിലേ വരൂ. നമുക്ക് കൂടാം. എന്തായാലും നിങ്ങളുടെ ഭാവി പോരാട്ടങ്ങൾക്ക് എല്ലാ ആശംസകളും. ഓർക്കുക, ഒടിയന്മാർക്കു പോലും സുഹൃത്തുക്കളെ ആവശ്യമുണ്ട്. സ്നേഹത്തോടെയും ബഹുമാനത്തോടെയും, വേണു.

ചാത്തനെഴുതിയ കത്ത്

പ്രിയപ്പെട്ട ചാത്തേട്ടൻ, നിങ്ങളുടെ ബേബിസിറ്റിങ് ജോലി നന്നായി നടന്നുവെന്ന് കരുതുന്നു. നിങ്ങളെ കണ്ടുമുട്ടിയതും ഒരുമിച്ച് സമയം ചെലവഴിച്ചതും വളരെ രസമായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ നിങ്ങളുടെ ഒരു ആരാധകനായി മാറി. എന്റെ മുൻ ജന്മത്തിലും ഞാൻ നിങ്ങളുടെ ആരാധകനായിക്കാം! നമ്മൾ തമ്മിൽ ഒരു പ്രത്യേക ബന്ധമുള്ളതു പോലെ എനിക്ക് തോന്നുന്നുണ്ട്. 

നിങ്ങള്‍ എന്റെ കയ്യിൽ ഏൽപ്പിച്ച താക്കോലുകൾ സെയ്ഫായി ഉണ്ട്. അത് എപ്പോഴും സെയ്ഫ് ആയിരിക്കും. ഞാൻ അവയെ എന്തിനേക്കാളും വിലമതിക്കുന്നു. അത് സംരക്ഷിക്കാൻ വേണ്ടിവന്നാൽ എന്റെ ജീവൻ പോലും ഞാൻ നൽകും. അവരും നിങ്ങളും എനിക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ്. ചാത്തേട്ടാ, നിങ്ങളുടെ സുഹൃത്ത് ഒടിയൻ ചേട്ടനും ഞാൻ എഴുതുന്നുണ്ട്. നിങ്ങളെപ്പോലെ അദ്ദേഹം രസികനല്ല, പക്ഷേ വളരെ കൂളാണ്. 

ദയവായി എപ്പോഴെങ്കിലും ഞങ്ങളെ വീണ്ടും വന്ന് കാണൂ. പഴയ സുഹൃത്തുക്കളെപ്പോലെ നമുക്ക് കൂടാം. കഴിയുമെങ്കിൽ എന്നോട് കുറച്ചുകൂടി മാന്യമായി പെരുമാറാൻ നിങ്ങളുടെ സുഹൃത്ത് ചന്ദ്രയോട് പറയുക. ഞങ്ങൾ ഇടക്കിടെ വഴക്കുണ്ടാക്കിയിട്ടുണ്ട്. പക്ഷേ വിഷമിക്കേണ്ട എനിക്ക് സുഖമാണ്, ഇപ്പോൾ എല്ലാം ശരിയാണ്. അടുത്ത തവണ നമ്മൾ കണ്ടുമുട്ടുന്നതുവരെ ഞാൻ ആകാംക്ഷയിലാണ്. അതുവരെ നിങ്ങൾ ഇതിഹാസമായി തുടരുക. ഹസ്ത ലാ വിസ്ത, ചാത്തേട്ടാ... എല്ലാ സ്നേഹത്തോടെയും, നിങ്ങളുടെ വേണു (ഉറ്റ സുഹൃത്ത്).

ENGLISH SUMMARY:

Malayalam celebrity letters are making waves. The letter from Venu to Dulquer Salmaan as Odiyan and Tovino Thomas as Chathan is gaining popularity.