ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ പാൻ–ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിലെ മറ്റൊരു സര്‍പ്രൈസ് കഥാപാത്രത്തെ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘എഒടി‘യില്‍ ദുല്‍ഖറിനൊപ്പം ശ്രുതി ഹാസനുമുണ്ടാവും. ചിത്രത്തിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ട്രയൽ ബ്ലേസർ’ എന്നാണ് പോസറ്ററില്‍ ശ്രുതിയെ വിശേശിപ്പിച്ചിരിക്കുന്നത്. വഴികാട്ടി, മാര്‍ഗദര്‍ശിനി എന്നൊക്കെയാണ് ഈ വാക്കിന്‍റെ അര്‍ഥം. ശ്രുതിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തിവന്നിരിക്കുന്നത്.
പുതുമുഖ താരം സാത്വിക വീരവല്ലിയാണ് എഒടിയില് നായികയായി എത്തുന്നത്. പവൻ സാദിനേനിയാണ് ചിത്രത്തിന്റെ സംവിധാനം. സ്വപ്ന സിനിമയും ഗീത ആർട്‌സ്യും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സംഗീത സംവിധാനം നിർവഹിക്കുന്നത് ജി.വി. പ്രകാശ് കുമാർ ആണ്.
തെലുങ്കില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ദുല്‍ഖറിന്‍റെ പുതിയ ചിത്രവും പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നുണ്ട്. തെലുങ്കിലെ ആദ്യസിനിമയായ ‘മഹാനടി‘ മുതല്‍ ‘സീത രാമം‘, ‘ലക്കി ഭാസ്കർ‘ എന്നിങ്ങനെ ദുല്‍ഖറിന്‍റെ ചിത്രങ്ങളെല്ലാം വന്‍വിജയമായിരുന്നു.